മുംബൈ: തന്നെ ഏറ്റുമുട്ടലിൽ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീൺ തൊഗാഡിയയുടെ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മറുപടി പറയണമെന്നുശിവസേന.
തൊഗാഡിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ഇരുനേതാക്കളും വിശദീകരിക്കണമെന്നു മുഖപത്രമായ സാമ്നയിലെ മുഖലേഖനത്തിൽ ശിവസേന ആവശ്യപ്പെട്ടു. ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പതിവായി വിമർശിച്ചുവരികയാണ് ശിവസേന.