ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം 102-ാം ​സ്ഥാ​ന​ത്ത്

01:01 AM Jan 19, 2018 | Deepika.com
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം 2018 ​ലോ​ക റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റ​ത്തോ​ടെ തു​ട​ങ്ങി. ഫി​ഫ പു​റ​ത്തി​റ​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ല്‍ ടീം 102-ാം ​സ്ഥാ​ന​ത്താ​ണ്. 2017 ഡിം​സ​ബ​റി​ല്‍ പു​റ​ത്തി​റ​ക്കി​യ റാ​ങ്കിം​ഗി​ല്‍നി​ന്ന് മൂ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ടീം ​മു​ന്നേ​റി​യ​ത്.

ഡി​സം​ബ​റി​ലെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ 105-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. 13 പോ​യി​ന്‍റ് കൂ​ടു​ത​ല്‍ ല​ഭി​ച്ച ഇ​ന്ത്യ​ക്ക് 333 റേ​റ്റിം​ഗ് പോ​യി​ന്‍റാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ന്ത്യ തോ​ല്‍വി അ​റിഞ്ഞതേ​യി​ല്ല. ഒ​മ്പ​ത് ക​ളി​യി​ല്‍ ഏ​ഴു ജ​യവും ര​ണ്ടു സ​മ​നി​ലയുമാ​യി​രു​ന്നു സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീ​മി​ന്.

ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ത്രി​രാ​ഷ​ട്ര ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. ന​വം​ബ​റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ യു​എ​ഇ​യു​മാ​യി 2-2ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ 2019 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. മാ​ര്‍ച്ച് 27ന് ​ഇ​ന്ത്യ ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ കി​ര്‍ഗി​സ്ഥാ​നെ നേ​രി​ടും. റാ​ങ്കിം​ഗി​ലെ ആ​ദ്യ പ​തി​ന്നാ​ലു സ്ഥാ​ന​ങ്ങ​ള്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു.