തൗരംഗ (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ഹോക്കിയില്‍ ഇന്ത്യക്കു തോല്‍വി. ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളിന് ബെല്‍ജിയം തോല്‍പ്പിച്ചു. ആര്‍തര്‍ ഡി സ്ലൂവര്‍, വിക്ടര്‍ വെഗ്നസ് എന്നിവര്‍ എട്ട്, 34 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് ബെല്‍ജിയത്തിനു ജയമൊരുക്കിയത്. മത്സരത്തിന്റെ തുടക്കം മുതലേ ബെല്‍ജിയം ഇന്ത്യയുടെ പകുതിയില്‍ ആക്രമണം അഴിച്ചുവിട്ടു. എട്ടാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധത്തിലെ വിള്ളലിലുടെ ഡി സ്ലൂവര്‍ ആദ്യ ഗോള്‍ നേടി.
ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന്റെ മികവാണ് ബെല്‍ജിയത്തിന്റെ ഗോളെന്നുറച്ച പല അവസരങ്ങളും തടഞ്ഞത്. ഇന്ത്യ മുന്നേറ്റം ശക്തമാക്കിയെങ്കിലും സമനില ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ വെഗ്നസ് ബെല്‍ജിയത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇന്ത്യ ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ വന്നില്ല. അഞ്ച് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ച ഇന്ത്യക്ക് ഒന്നും ഗോളാക്കാനായില്ല.
ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യക്കു തോല്‍വി
01:01 AM Jan 19, 2018 | Deepika.com