ചെന്നൈ: സൂപ്പർതാരം കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി നടത്തുന്ന സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമൽ ഹാസൻ അറിയിച്ചത്. ഫെബ്രുവരി 21 മുതൽ താൻ തമിഴ്നാട് പര്യടനത്തിനു തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം അറിയിച്ചിരുന്നു.