ഭുവനേശ്വർ: ഒഡീഷയിലെ പുരി റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ പാൻട്രി കാറിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്പെഷൽ ആർമി ട്രെയിനിലാണു സ്ഫോടനമുണ്ടായത്. ട്രെയിനിന്റെ ബോഗികൾക്കും നാശനഷ്ടമുണ്ടായി.