ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യ
12:49 AM Jan 18, 2018 | Deepika.com
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര ഹോക്കി ടൂർണമെന്റിൽ ജപ്പാനെതിരേ ഇന്ത്യക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്ത്യൻ ജയം. രൂപീന്ദർ സിംഗ്, വിവേക് സാഗർ പ്രസാദ് എന്നിവർ രണ്ടു തവണ വലകുലുക്കി. ഇന്ത്യയുടെ കളി കാണാൻ ന്യൂസിലൻഡിൽ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾ എത്തിയിരുന്നു.