ന്യൂഡൽഹി: നിങ്ങളുടെ സംസ്ഥാനം ഏതാണെന്ന ചോദ്യത്തിനു ശരിയായ ഉത്തരം അറിയാത്തവരാണ് വിദ്യാർഥികളിൽ അഞ്ചിലൊരു ഭാഗം (21 ശതമാനം). ഇന്ത്യയുടെ ഭൂപടം കണ്ടാൽ ഏതു രാജ്യമാണെന്നു പറയാൻ അറിയാത്തവർ 14 ശതമാനം.
പതിന്നാലിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവരിൽ 36 ശതമാനം പേർക്ക് ഇന്ത്യയുടെ തലസ്ഥാന നഗരം അറിയില്ല. പ്രീതം എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള അന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ട് (ആസർ) ന്റെ 2017-ലെ പതിപ്പാണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. 14-18 പ്രായക്കാരായ 28323 പേരെ സമീപിച്ചു തയാറാക്കിയതാണു റിപ്പോർട്ട്. 24 സംസ്ഥാനങ്ങളിലെ 26 ഗ്രാമീണ ജില്ലകളിലായിരുന്നു സർവേ.
മാതൃഭാഷയിൽ തടസമില്ലാതെ വായിക്കാൻ പറ്റാത്തവരാണ് 25 ശതമാനം പേർ. 57 ശതമാനത്തിനു മൂന്നക്ക സംഖ്യയെ ഒറ്റയക്ക സംഖ്യകൊണ്ടു ഹരിക്കാൻ പ്രയാസമാണ്.
പതിന്നാലു വയസുകാരിൽ 53 ശതമാനത്തിന് ഇംഗ്ലീഷ് വാക്യങ്ങൾ വായിക്കാനാവും. 18 വയസുകാരിൽ 60 ശതമാനത്തിന് ഇതു കഴിയും. ഇംഗ്ലീഷ് വാക്യം വായിക്കാൻ പറ്റുന്നവരിൽ 79 ശതമാനത്തിന് അർഥവും പറയാൻ കഴിയുന്നു.
ക്ലോക്കിലെ സമയം കൃത്യമായി പറയാൻ പറ്റാത്തവരാണു 40 ശതമാനം.
അളവുതൂക്കങ്ങളുടെ കാര്യത്തിലും പിന്നിലാണു കുട്ടികൾ. പല കട്ടികൾ ഉപയോഗിച്ചു തൂക്കിയാൽ മൊത്തം തൂക്കം പറയാൻ 44 ശതമാനത്തിനു കഴിയുന്നില്ല. രൂപ എണ്ണുന്നതിൽ 25 ശതമാനം പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.