+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ണും

ന്യൂ​ഡ​ൽ​ഹി: ചീ​ഫ്​ ജ​സ്റ്റീ​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രേ കൂ​ടു​ത​ൽ വി​ഷ​യ​ങ്ങ​ൾ പൊ​ന്തി​വ​രു​ന്ന​ത്​. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഗൗ​ര​വ​പ്പെ​ട്ട നാ​ല്​ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്
ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ണും
ന്യൂ​ഡ​ൽ​ഹി: ചീ​ഫ്​ ജ​സ്റ്റീ​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രേ കൂ​ടു​ത​ൽ വി​ഷ​യ​ങ്ങ​ൾ പൊ​ന്തി​വ​രു​ന്ന​ത്​. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഗൗ​ര​വ​പ്പെ​ട്ട നാ​ല്​ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യാ​യാ​ധി​പ പ്ര​തി​ബ​ദ്ധ​ത പ​രി​ഷ്​​ക​ര​ണ പ്ര​ചാ​ര​ണ സ​മി​തി (സി.​ജെ.​എ.​ആ​ർ) രം​ഗ​ത്തു വ​ന്നു.

ചീ​ഫ്​ ജ​സ്റ്റീ​സി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്നാ​ൽ അ​ന്വേ​ഷി​ക്കേ​ണ്ട വി​ധം വ്യ​ക്തമാ​യി നി​ർ​വ​ചി​ച്ചി​ട്ടി​ല്ല. അ​തു​കൊ​​ണ്ട്​ അ​ദ്ദേ​ഹം ഒ​ഴി​കെ​യു​ള്ള സു​പ്രീം​കോ​ട​തി ​കൊ​ളീ​ജി​യം അം​ഗ​ങ്ങ​ൾ കോ​ട​തി ത​ല​ത്തി​ൽ അ​​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. മ​റ്റാ​ർ​ക്കും ഇ​ത്​ അ​ന്വേ​ഷി​ക്കാ​നാ​വി​ല്ല. ക​ലാ​പം ഉ​യ​ർ​ത്തി​യ നാ​ലു പേ​രും ജ​സ്റ്റീ​സ്​ എ.​കെ. സി​​ക്രി​യു​മാ​ണ്​ ചീ​ഫ്​ ജ​സ്റ്റീ​സ്​ ക​ഴി​ഞ്ഞാ​ൽ കൊ​ളീ​ജി​യ​ത്തി​ൽ ഉ​ള്ള​തെ​ന്ന​താ​ണ്​ ശ്ര​ദ്ധേ​യം-അദ്ദേഹം പറഞ്ഞു.