ചെന്നൈ: ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ വാർത്താസമ്മേളനം ചെന്നൈയിലെ മാധ്യമപ്രവർത്തകർ ബഹിഷ്കരിച്ചു. ഒരു ഇംഗ്ലീഷ് വാർത്താചാനലിനോടു സംസാരിക്കാൻ താത്പര്യമില്ലെന്നു മേവാനി നിലപാടെടുത്തതോടെയാണു മാധ്യമപ്രവർത്തകർ കൂട്ടായ തീരുമാനമെടുത്തത്.
വിദ്യാർഥികളും വിദ്യാഭ്യാസവിചക്ഷണരുമടങ്ങുന്ന സംഘത്തോടുള്ള ലഘുപ്രഭാഷണത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമെന്ന് ഇന്നലെ ചെന്നൈയിലെത്തിയ മേവാനി പറഞ്ഞിരുന്നു. ഇംഗ്ലീഷ് ചാനൽ പ്രതിനിധി യെ കണ്ട മേവാനി ഈ ചാനലുമായി സംസാരിക്കില്ലെന്നതു തന്റെ നയപരമായ തീരുമാനമാണെന്ന് അറിയിക്കു കയായിരുന്നു.