പനാജി: യുവനടൻ സിദ്ദു ആർ. പിള്ളയെ (27) ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ സിനിമാ നിർമാതാവ് പി.കെ.ആർ. പിള്ളയുടെ മകനാണ്. ദുൽഖർ സൽമാൻ നായകനായ സെക്കൻഡ്ഷോയിൽ വില്ലൻ വേഷം അവതരിപ്പിച്ചതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിദ്ദു ഏതാനും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ഗോവയിലെത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. മരണകാരണം വ്യക്തമല്ല.