ന്യൂഡൽഹി: ബർമെർ റിഫൈനറി പദ്ധതി തുടങ്ങാൻ വൈകിയതിനും ഇപ്പോൾ അതിന്റെ അവകാശം ഉന്നയിക്കുന്നതിനും ബിജെപി സർക്കാരിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആരംഭിച്ച പദ്ധതികൾമാത്രമാണ് മോദി സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതും അവകാശവാദമുന്നയിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
2013ൽ യുപിഎ സർക്കാർ തറക്കല്ലിടൽ നടത്തിയ ബർമെർ റിഫൈനറി പദ്ധതി ആരംഭിക്കാൻ വൈകിയതിലൂടെ ചെലവ് 6000 കോടി രൂപയിലേക്ക് ഉയർത്താനും നിരവധിപ്പേരുടെ തൊഴിൽ നഷ്ടപ്പെടാനുമേ കഴിഞ്ഞുള്ളൂ എന്ന് എഐസിസി മാധ്യവിഭാഗം തലവൻ രൺദീപ് സൂർജേവാല പറഞ്ഞു.