ലണ്ടൻ: തുമ്മാൻ തോന്നുന്പോൾ തുമ്മിക്കോളുക, ഒരുവിധത്തിലും തടയാൻ നിൽക്കേണ്ട.
തുമ്മാനുള്ള സ്വാഭാവിക ചോദനയെ ബലംപ്രയോഗിച്ചു തടുത്ത 34കാരനു നേരിടേണ്ടിവന്നത് ഗുരുതര പ്രത്യാഘാതമാണ്. തൊണ്ടയ്ക്കുൾഭാഗത്ത് വലിയ മുറിവുണ്ടായി.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് സംഭവം വിവരിച്ചിരിക്കുന്നത്.
കൈകൊണ്ട് വായും മൂക്കും അടച്ചുപിടിച്ച് തുമ്മൽ തടയുകയായിരുന്നു ഇദ്ദേഹം. വൈകാതെ ഭക്ഷണം ഇറക്കുന്പോൾ തൊണ്ടയിൽ വേദന അനുഭവപ്പെട്ടു. ശബ്ദത്തിലും വലിയ മാറ്റം പ്രകടമായി.
ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ തൊണ്ടയിൽ മുറിവുണ്ടായതായി കണ്ടെത്തി.
അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ഇക്കാലമത്രയും ഭക്ഷണം ട്യൂബിൽക്കൂടി.
ഇത്തരം കേസ് വളരെ അപൂർവമാണെന്നും മെഡിക്കൽ ജേണലിൽ വ്യക്തമാക്കുന്നു.