കോയന്പത്തൂർ: മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്നു അച്്ഛനെ മകൻ കുത്തിക്കൊന്നു. തടാകം റോഡ് രായപുരം സെൽവരാജ് (58) ആണ് മരിച്ചത്. സെൽവരാജിന്റെ ഭാര്യയും മകളും അമേരിക്കയിലായതിനാൽ മകൻ ദ്വീപ് സ്വരൂപിനൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
ഇത്തരത്തിൽ മദ്യപിച്ച് വീട്ടിലെത്തിയ സെൽവരാജ് മകനുമായി വഴക്കുണ്ടാക്കി. തുടർന്നു പ്രകോപിതനായ ദ്വീപ് സ്വരൂപ് അച്ഛനെ മർദിച്ച് അവശനാക്കുകയും തുടർന്നു കത്തികൊണ്ടു കുത്തുകയുമായിരുന്നു. സെൽവരാജിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ആർഎസ്പുരം പോലീസ് ദ്വീപ് സ്വരൂപിനെ അറസ്റ്റുചെയ്തു.