താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലാ പഞ്ചായത്തിൽ ബിജെപിയെ ഒഴിവാക്കാൻ ശിവസേനയും എൻസിപിയും കൈകോർത്തു. ശിവസേനയിലെ മജുഷ ജാദവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും എൻസിപിയിലെ സുഭാഷ് പവാർ വൈസ് പ്രസിഡന്റായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
അവസാന മണിക്കൂറിൽ ബിജെപി സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെയാണു മത്സരം ഒഴിവായത്. 53 അംഗ ജില്ലാ പഞ്ചായത്തിൽ ശിവസേനയ്ക്ക് 26 അംഗങ്ങളുണ്ട്. ബിജെപി-16, എൻസിപി-10 സ്വതന്ത്രൻ-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. എൻസിപിയുമായുണ്ടാക്കിയതു പ്രാദേശിക ധാരണ മാത്രമാണെന്നും മുതിർന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പറഞ്ഞു.