കി​ക്കോ​ഫി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം, സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ സ​ര്‍വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം

12:42 AM Jan 16, 2018 | Deepika.com
ബം​ഗ​ളൂ​രു: ഒ​രു​വ​ശ​ത്ത് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍. മ​റു​വ​ശ​ത്താ​ക​ട്ടെ പ്ര​ഫ​ഷ​ണ​ലി​സം ഇ​പ്പോ​ഴും എ​ത്തി​നോ​ക്കി​യി​ട്ടി​ല്ല. സ​ന്തോ​ഷ് ട്രോ​ഫി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ കേ​ര​ളം ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലെ മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ ഗ്രൗ​ണ്ടും സ​മ​യ​വും സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത.

ക​ര്‍ണാ​ട​ക ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്നാ​ണ് ഇ​തു​വ​രെ ടീ​മു​ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്തി​മ​തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​ന്ന് ന​ട​ക്കു​ന്ന മാ​നേ​ജ​ര്‍മാ​രു​ടെ യോ​ഗ​ത്തി​ലേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കൂവെന്നു​മാ​ണ് കേ​ര​ള കോ​ച്ച് സ​തീ​വ​ന്‍ ബാ​ല​ന്‍ പ​റ​യു​ന്ന​ത്.

മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക​റൗ​ണ്ടി​ലെ ഫി​ക്‌​സ​ച​റും സ​മ​യ​ക്ര​മ​വും നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ത്ത​ര​ത്തി​ലൊ​രു ക്ര​മീ​ക​ര​ണ​വും ചെ​യ്തി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ആ​ന്‍ഡ​മാ​ന്‍ ടീ​മു​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ ഗ്രൂ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന്‍ഡ​മാ​ന്‍ അ​വ​സാ​ന നി​മി​ഷം ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്ന് ത​ന്നെ പി​ന്മാ​റി. ഇ​തോ​ടെ മൂ​ന്നു ടീ​മു​ക​ള്‍ മാ​ത്ര​മാ​യി ഗ്രൂ​പ്പി​ല്‍. ഇ​വി​ടെ മു​ന്നി​ലെ​ത്തു​ന്ന ടീ​മി​ന് ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാം.

ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ കേ​ര​ള ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കേ​ര​ള നി​ര​യി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല. എ​തി​രാ​ളി​ക​ള്‍ മി​ക​ച്ച​വ​രാ​യ​തി​ന​ാല്‍ ന​ല്ല പോ​രാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കോ​ച്ച് സ​തീ​വ​ന്‍ ബാ​ല​ന്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.