ബറേലി: ബറേലിയിൽ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. ഐസിയുവിലാണു തീപിടിത്തമുണ്ടായത്. ചികിത്സയിൽ കഴിഞ്ഞിരുന്ന രാജ്ബാല (32), മംഗളാ ദേവ് (41) എന്നിവരാണു മരിച്ചതെന്നു പോലീസ് അറിയിച്ചു.
ആക്ടിംഗ് ജില്ലാ മജിസ്ട്രേറ്റ് ഒ.പി. വർമ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി അധികൃതർക്കും മാനേജ്മെന്റിനും എതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.