ജക്കാർത്ത: ഇന്തോനേഷ്യയിൽ ഓഹരിവിപണി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒരു നില തകർന്നുവീണ് 75 പേർക്കു പരിക്ക്. ജക്കാർത്തയിലെ ബിസിനസ് കേന്ദ്രമായ സുധിർമാൻ ജില്ലയിൽ പ്രവർത്തിക്കുന്ന ഇരട്ടടവർ കെട്ടിടങ്ങളിലൊന്നിലാണ് അപകടം നടന്നത്.
ഉച്ചഭക്ഷണസമയത്ത് ഒന്നാം നിലയ്ക്കു മുകളിലുള്ള ഭാഗം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. പൊട്ടിയ ചില്ലുകൂന്പാരവും ലോഹാവശിഷ്ടങ്ങളും ഒന്നാംനിലയിലെ ലോബിയിലേക്കു പതിച്ചു. ആളുകളെല്ലാം ഉടൻ ഇറങ്ങിയോടി. ബോംബാക്രമണമല്ല, വെറും അപകടം മാത്രമാണിതെന്ന് പോലീസ് അറിയിച്ചു. ആരും മരിച്ചതായി റിപ്പോർട്ടില്ല.