ബല്ലിയ (ഉത്തർപ്രദേശ്): ഇന്ത്യ ഹിന്ദുരാഷ്ട്രം ആയിക്കഴിഞ്ഞാൽ ഇന്ത്യയിലെ മുസ്ലിംകൾ ഹൈന്ദവ സംസ്കാരം സ്വീകരിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. ബൈരിയ എംഎൽഎ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്താവന നടത്തിയത്.
2024 ആകുന്പോഴേക്കും ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിംകളിലെ ഒരു ചെറിയ ഭാഗത്തിനു മാത്രമേ ദേശസ്നേഹമുള്ളൂ. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി തീർന്നുകഴിഞ്ഞാൽ, ഹൈന്ദവ സംസ്കാരം സ്വാംശീകരിക്കുന്നവർക്കു മാത്രമേ പിന്നീട് ഇന്ത്യയിൽ കഴിയാൻ സാധിക്കൂ. അല്ലാത്തവർക്ക് രാജ്യം വിടാവുന്നതാണ്- സുരേന്ദ്ര സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതാരപുരുഷൻ എന്നാണ് സുരേന്ദ്ര സിംഗ് വാഴ്ത്തിയത്. 2025ൽ ആർഎസ്എസ് രൂപീകൃതമായിട്ട് 100 വർഷം പൂർത്തിയാകും. 2024ൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകും. നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലും ദൈവത്തിന്റെ കൃപയാലും ഇന്ത്യ ലോകത്തിന്റെ അധികാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു- സിംഗ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ഒളിയന്പ് എയ്യാനും സുരേന്ദ്ര സിംഗ് മറന്നില്ല. രാഹുൽ ഗാന്ധിയിൽ രണ്ടു തരം മൂല്യവും സംസ്കാരവുമാണുള്ളത്. ഒന്ന് ഇറ്റലിയിലെയും ഇന്ത്യയിലെയുമാണ് അതെന്നും സുരേന്ദ്ര സിംഗ് പരിഹസിച്ചു. ഇന്ത്യയെ ദൃഢപ്പെടുത്താനുള്ള കരുത്തില്ലാത്ത രാഹുൽ പ്രധാനമന്ത്രി ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.