ലക്നോ: വ്യാജവീസയുമായി നേപ്പാളിലേക്കു കടക്കാൻ ശ്രമിച്ച സെൻട്രൽ ആഫ്രിക്കൻ പൗരൻ പിടിയിലായി. ബിസ്മാർക് ബകൂബ-ഗിട്രെംബി(32) ആണ് പിടിയിലായത്.
ഡിസംബർ എട്ടിന് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ ഇയാൾ പല നഗരങ്ങളിലും താമസിച്ചിരുന്നു. ഉത്തർപ്രദേശിലെ സോണൗലി ചെക്പോസ്റ്റിലൂടെ നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടികൂടിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവം ഇന്റലിജൻസ് ബ്യൂറോയെ അറിയിച്ചിട്ടുണ്ട്.