യുഎൻ: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യക്കു പുറത്തുള്ളവരാണ് കൃത്യത്തിനു പിന്നിലെന്നു സംശയിക്കുന്നു.
ഹാക്കർമാർ അക്ബറുദ്ദീന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് @AkbaruddinIndia എന്നതിൽനിന്ന് @AkbaruddinSyed എന്നാക്കി മാറ്റി. പാക്കിസ്ഥാൻ പ്രസിഡന്റ് മൻമൂൻ ഹുസൈന്റെ ഒരു ചിത്രവും പാക്കിസ്ഥാന്റെയും തുർക്കിയുടെയും ദേശീയപതാകകളുടെ മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തു. തുടർന്ന് ട്വിറ്റർ അധികൃതർ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തു. പിന്നീട് വീണ്ടും പഴയ നിലയിലാക്കി. ട്വിറ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.