ടുണിസ്: അറബ് വസന്തത്തിനു പ്രചോദനം നൽകി ടുണീഷ്യയിൽ അരങ്ങേറിയ വിപ്ലവത്തിന്റെ ഏഴാം വാർഷികത്തിൽ നൂറുകണക്കിനാളുകൾ തലസ്ഥാനമായ ടുണിസിൽ സർക്കാരിനെതിരേ പ്രകടനം നടത്തി. ഏകാധിപതിയായിരുന്ന ബൻ അലിയെ പുറത്താക്കി ടുണീഷ്യയിൽ ജനാധിപത്യവാഴ്ച കൊണ്ടുവന്നത് 2011 ജനുവരി 14നാണ്. തുടർന്ന് ആറു സർക്കാരുകൾ ഭരിച്ചു.എന്നാൽ സാന്പത്തിക, സാമൂഹിക നീതി ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്.
ഐഎംഎഫ് നിർദേശപ്രകാരമുള്ള സാന്പത്തിക അച്ചടക്ക നടപടികളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഒരാഴ്ചയായി പ്രക്ഷോഭണം നടക്കുന്ന അവസരത്തിലാണ് ഏഴാം വാർഷികം വന്നത്. താഴ്ന്ന വരുമാനക്കാർക്കു കൂടുതൽ സഹായം നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും സമരക്കാരെ തൃപ്തിപ്പെടുത്താനായിട്ടില്ല.