സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള: ഷൊർണൂർ ടെക്നിക്കൽ സ്കൂളിന് കിരീടം
12:00 AM Jan 14, 2018 | Deepika.com
ചെറുവത്തൂർ: മൂന്നു ദിവസങ്ങളിലായി ചെറുവത്തൂർ ഗവ. ടെക്നിക്കൽ സ്കൂൾ മൈതാനിയിൽ നടന്നുവന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഷൊർണൂർ ടെക്നിക്കൽ സ്കൂളിന് കിരീടം. 116 പോയിന്റ് നേടിയാണ് അവർ ഓവറോൾ കിരീടം നേടിയത്. 50 പോയിന്റ് നേടിയ തൃശൂർ കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്. 46 പോയിന്റ് നേടിയ വയനാട് സുൽത്താൻബത്തേരി ടെക്നിക്കൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.