ചെ​​​ന്നൈ​​​യി​​​നു ജ​​​യം

12:00 AM Jan 14, 2018 | Deepika.com
ചെ​​​ന്നൈ: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന് ജ​​​യം. സ്വ​​​ന്തം ജ​​​വ​​​ര്‍ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്റു ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന്‍ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​ന് പൂ​​​ന സി​​​റ്റി എ​​​ഫ്‌​​​സി​​​യെ തോ​​​ല്‍പ്പി​​​ച്ചു. 83-ാം മി​​​നി​​​റ്റി​​​ല്‍ ഗ്രി​​​ഗ​​​റി നെ​​​ല്‍സ​​​ണ്‍ നേ​​​ടി​​​യ ഗോ​​​ളി​​​ലാ​​​യി​​​രു​​​ന്നു ചെ​​​ന്നൈ​​​യി​​​ന്‍റെ ജ​​​യം. ജ​​​യ​​​ത്തോ​​​ടെ ചെന്നൈയിൻ സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ലെ റി​​​ക്കാ​​​ര്‍ഡ് നി​​​ല​​​നി​​​ര്‍ത്തി. പൂ​​​ന സി​​​റ്റി​​​ക്ക് ഇ​​​തു​​​വ​​​രെ ചെ​​​ന്നൈ​​​യെ അ​​​വ​​​രു​​​ടെ ഗ്രൗ​​​ണ്ടി​​​ല്‍ തോ​​​ല്‍പ്പി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.

51-ാം മി​​​നി​​​റ്റി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി പെ​​​നാ​​​ല്‍റ്റി ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​സ​​​രം വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​യി​​​ല്ല. എന്നാൽ, കളി തീരാൻ ഏഴു മിനിറ്റുള്ളപ്പോൾ വിജയഗോൾ പിറന്നു.