മുംബൈ: സമ്പന്നമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ടൂര്‍ണമെന്റിന്റെ താരലേലത്തില്‍ 1122 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തു. ഈ മാസം 27നും 28നും ബംഗളൂരുവിലാണ് താരലേലം. ഇംഗ്ലണ്ട് ടെസ്റ്റ് നായകന് ജോ റൂട്ട് ഇത്തവണ ലേലത്തിലുണ്ട്. ഐപിഎലിലെ എട്ട് ഫ്രാഞ്ചൈസികള്‍ക്ക് ദേശീയ ടീമില്‍ കളിച്ച 281 കളിക്കാരുടെയും ദേശീയ ടീമില്‍ കളിക്കാത്ത 838 കളിക്കാരുടെയും ലിസ്റ്റ് ബിസിസിഐ അയച്ചു.
ഇതില്‍ 778 ഇന്ത്യക്കാരും ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്നു കളിക്കാരുമുണ്ട്. 282 വിദേശ കളിക്കാരാണ് ലേലത്തിലുള്ളത്. ഇംഗ്ലണ്ടില്‍നിന്ന് 26, ഓസ്ട്രേലിയയില്‍നിന്ന് 58, ന്യൂസിലന്‍ഡില്‍നിന്ന് 57, ദക്ഷിണാഫ്രിക്കയില്‍നിന്ന് 57, അഫ്ഗാനിസ്ഥാനില്‍നിന്ന് 13, ശ്രീലങ്കയില്‍നിന്ന് 39, വിന്‍ഡീസില്‍നിന്ന് 39 എന്നിങ്ങനെ കളിക്കാര്‍ ലേലത്തിലുണ്ട്.
ഐപിഎൽ താരലേലത്തിൽ ജോ റൂട്ടും; ലേലം 27നും 28നും
12:00 AM Jan 14, 2018 | Deepika.com