എഫ്രേംസ് ട്രോഫി ബാസ്കറ്റ്: ഫൈനൽ ഇന്ന്
12:00 AM Jan 14, 2018 | Deepika.com
മാന്നാനം: എഫ്രേംസ് ട്രോഫിക്കു വേണ്ടി നടക്കുന്ന പതിനാലാമത് ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. പെണ്‍കുട്ടികളുടെ വിഭാഗം സെമിഫൈനലിൽ ലിറ്റിൽ ഫ്ലവർ കൊരട്ടി, മൗണ്ട് കാർമൽ കോട്ടയത്തെയും സെന്റ് ജോസഫ്സ് ആലപ്പുഴ, സെന്റ് ഗൊരേത്തി തിരുവനന്തപുരത്തെയും നേരിടും. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനം, ഗിരിദീപം വടവാതൂരുമായും സെന്റ് ജോസഫ്സ് പുളിങ്കുന്ന്, ഷാന്താൾ ജ്യോതി മുട്ടവുമായും ഏറ്റുമുട്ടും. മത്സരങ്ങളിലെ വിജയികൾ വൈകുന്നേരം ഫൈനലിൽ മത്സരിക്കും.