ക്വിറ്റോ: ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഞ്ചു വർഷമായി കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ഇക്വഡോർ പൗരത്വം അനുവദിച്ചു. സ്വീഡനിൽ കേസ് അഭിമുഖീകരിക്കുന്ന അസാൻജ് 2012 മുതൽ എംബസിയിൽ കഴിയുകയാണ്. പുറത്തിറങ്ങിയാൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യും.
അറസ്റ്റും നാടുകടത്തലും ഒഴിവാക്കാനായി അസാൻജിനു നയതന്ത്ര പദവി അനുവദിക്കണമെന്ന് ഇക്വഡോർ ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടൻ നിഷേധിച്ചു. തുടർന്നാണ് അദ്ദേഹത്തിന് പൗരത്വം നല്കുന്നതായി ഇക്വഡോ ർ വിദേശകാര്യ മന്ത്രി മരിയ ഫെർണാണ്ടസ് അറിയിച്ചത്.
വിക്കിലീക്സ് പുറത്തുവിട്ട രഹസ്യങ്ങളുടെ പേരിൽ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്ന് അസാൻജ് ഭയക്കുന്നു.