ലണ്ടൻ: ഇന്ത്യൻ ബാങ്കുകൾക്ക് 9,000 കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് ഏപ്രിൽ രണ്ടുവരെ ജാമ്യം അനുവദിച്ചു. മല്യയെ ഇന്ത്യക്കു കൈമാറണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ ഡിസംബർ നാലിനാണ് വാദം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പുറത്താക്കൽ ഹർജിയിൽ വാറണ്ട് ആയതിനെത്തുടർന്ന് മല്യയെ സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,50,000 പൗണ്ടിന്റെ ബോണ്ടിലാണ് മല്യ അന്നു ജാമ്യം നേടിയത്.