ന്യൂഡൽഹി: ചൈന ശക്തമായ രാജ്യമാണെന്നും എന്നാൽ ഇന്ത്യ അതിലേറെ ശക്തരാണെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സൈനികദിനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റാവത്ത്.
നമ്മൾ ദുർബലരല്ല, അതിർത്തിയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ല. വടക്കൻ അതിർത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ ശ്രദ്ധ പതിപ്പക്കേണ്ട സമയമായിരിക്കുന്നു. ഈ പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റങ്ങളെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു പ്രാപ്തിയുണ്ട്-അദ്ദേഹം പറഞ്ഞു.
കാഷ്മീരിലെ വിദ്യാഭ്യാസ സന്പ്രദായത്തിൽ കാര്യമായ അഴിച്ചുപണി ആവശ്യമാണ്. കാഷ്മീരിലെ സ്കൂളുകളിൽ ഇന്ത്യയുടെയും കാഷ്മീരിന്റെ ഭൂപടങ്ങൾ കാണാനാകും. കുട്ടികളിൽ വ്യത്യസ്ത സ്വത്വം വളർത്താനേ ഇത് ഉപകരിക്കൂ. തെറ്റായ പ്രചാരണങ്ങൾ തടയാൻ സംസ്ഥാനത്തെ മോസ്കുകൾക്കും മദ്രസുകൾക്കും നിയന്ത്രണം ആവശ്യമാണ്-റാവത്ത് പറഞ്ഞു.