ന്യൂഡൽഹി: ഐസിഎസ്ഇ 10ാംക്ലാസ് പരീക്ഷയുടെയും ഐഎസ് സി 12ാം ക്ലാസ് പരീക്ഷയുടെയും പാസ് മാർക്ക് കുറച്ചു. ഐസിഎസ്ഇ10ാം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ ഇനി 33 ശതമാനം മാർക്ക് മതിയാകും. നേരത്തേ ഇത് 35 ശതമാനം ആയിരുന്നു. 12-ാം ക്ലാസ് പരീക്ഷയുടെ പാസ്മാർക്ക് 40 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് കുറച്ചത്.
പുതിയ തീരുമാനം ഈ വർഷം പ്രാബല്യത്തിൽ വരുമെന്ന് സിഐഎസ് സി ഇ സെക്രട്ടറി ജെറി അറത്തൂണ് അറിയിച്ചു. ഈ വർഷം മുതൽ പ്രാക്ടിക്കൽ പരീക്ഷകളുടെ വിലയിരുത്തൽ പരീക്ഷാ ദിവസംതന്നെ നടത്താനും തീരുമാനമായിട്ടുണ്ട്. 1,84,376 കുട്ടികളാണ് ഇക്കുറി ഐസിഎസ്ഇ പരീക്ഷയെഴുതുന്നത്.
(ഈ വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ ചില പിശകുകൾ വന്നതിൽ ഖേദിക്കുന്നു.)