മെല്‍ബണ്‍: കൂയോംഗ് ക്ലാസിക് ടെന്നീസ് കിരീടം സ്പെയിന്റെ പാബ്ളോ കരേനോ ബുസ്റ്റയ്ക്ക്. ഫൈനലില്‍ കരേനോ ബൗസ്റ്റ ഓസ്ട്രേലിയയുടെ മാത്യു എബ്ഡനെ 6-7, 6-4, 6-2ന് തോല്പിച്ചു.
കൂയോംഗ് ക്ലാസിക് നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് ബുസ്റ്റ. ഇതിനു മുമ്പ് ഫെര്‍ണാണ്ടോ വെര്‍ഡസ്കോ രണ്ടു തവണ ചാമ്പ്യനായി. ആദ്യ സെറ്റ് നഷ്ടമായ ബുസ്റ്റ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് 76-ാം റാങ്കിലുള്ള എബ്ഡനെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ മഴ പലപ്പോഴുമെത്തി. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ മത്സരത്തില്‍ എബ്ഡന്‍ അമേരിക്കയുടെ ജോണ്‍ ഇസ്നറെ നേരിടുമ്പോള്‍ ബുസ്റ്റ ഓസ്ട്രേലിയയുടെ ജേസണ്‍ കുബ്ലറുമായി ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും.
ഇരുവരും ആദ്യ റൗണ്ടില്‍ റാങ്കിംഗില്‍ മുന്നിലുള്ള കളിക്കാരെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഫൈനല്‍ മത്സരം കഠിനമായിരുന്നുവെന്ന് ബുസ്റ്റ പറഞ്ഞു.
കൂയോംഗ് ക്ലാസിക് കിരീടം ബുസ്റ്റയ്ക്ക്
12:14 AM Jan 13, 2018 | Deepika.com