മെ​സി​ക്ക് ഇ​ര​ട്ട ഗോ​ള്‍: ബാ​ഴ്‌​സലോണ കിംഗ്സ് കപ്പ് ക്വാ​ര്‍ട്ട​റി​ല്‍

12:14 AM Jan 13, 2018 | Deepika.com
ബാ​ഴ്‌​സ​ലോ​ണ: സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ കോ​പ്പ ഡെ ​റേ (കിംഗ്സ് കപ്പ്) ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. നൂ ​കാ​മ്പി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബാ​ഴ​്സ​ലോ​ണ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് സെ​ല്‍റ്റ വി​ഗോ​യെ ത​ക​ര്‍ത്തു. ആ​ദ്യ​പാ​ദം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. 6-1ന്‍റെ ​അ​ഗ്ര​ഗേ​റ്റി​ല്‍ ക്വാ​ര്‍ട്ട​റി​ലേ​ക്കു മു​ന്നേ​റി. ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ പു​തു​താ​യി ചേ​ര്‍ന്ന ഫി​ലി​പ്പെ കു​ടി​ഞ്ഞോ ക​ളി​കാ​ണാ​നു​ണ്ടാ​യി​രു​ന്നു. പ​രി​ക്കി​നെ​ത്തു​ര്‍ന്ന് ആ​ദ്യ​ത്തെ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ള്‍ കു​ടി​ഞ്ഞോ​യ്ക്കു ന​ഷ്ട​മാ​കും.

സെ​ല്‍റ്റ​യു​ടെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ലേ​റ്റ സ​മ​നി​ല​യു​ടെ എ​ല്ലാ ക​ണ​ക്കു​ക​ളും ബാ​ഴ്‌​സ​ലോ​ണ സ്വ​ന്തം ഗ്രൗ​ണ്ട് ന്യൂ​കാ​മ്പി​ല്‍ തീ​ര്‍ത്തു. ശ​ക്ത​മാ​യ ടീ​മി​നെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ പ​രി​ശീ​ല​ക​ന്‍ എ​ണ​സ്റ്റോ വാ​ല്‍വെ​ര്‍ദെ ഇ​റ​ക്കി​യ​ത്. ആ​ദ്യ പാ​ദ​ത്തി​ല്‍ ക​ളി​പ്പി​ക്കാ​തി​രു​ന്ന ജോ​ര്‍ഡി ആ​ല്‍ബ, ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ, ലൂ​യി​സ് സു​വാ​ര​സ്, മെ​സി എ​ന്നി​വ​രെ ആ​ദ്യ ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ടീ​മി​നെ ശ​ക്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ പി​രി​യു​മ്പോ​ള്‍ ത​ന്നെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ 4-0ന് ​മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും കിം​ഗ്‌​സ് ക​പ്പി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യാ​ണ് ചാ​മ്പ്യ​ന്മാ​ര്‍.

13, 15 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ളു​ക​ള്‍. ര​ണ്ടു ഗോ​ളും ആ​ല്‍ബ​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു. ആ​ല്‍ബ​യു​ടെ പാ​സ് ഇ​ട​ങ്കാ​ലി​ല്‍ കി​ട്ടി​യ​തേ മെ​സി ഫ​സ്റ്റ് ട​ച്ച് ത​ന്നെ വ​ല​യി​ലാ​ക്കി. അ​ടു​ത്ത ഗോ​ളും ആ​ദ്യ ഗോ​ളി​ന്‍റെ ആ​വ​ര്‍ത്ത​ന​മാ​യി​രു​ന്നു. ആ​ല്‍ബ​യു​ടെ പാ​സി​ല്‍ മെ​സി​ക്കു ഗോ​ള്‍. 28-ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ളു​ക​ള്‍ക്കു​ള്ള പ്ര​ത്യു​പ​കാ​രം മെ​സി ആ​ല്‍ബ​യ്ക്കു ന​ല്കി. മെ​സി നീ​ട്ടി​ക്കൊ​ടു​ത്ത പാ​സി​ല്‍ ആ​ല്‍ബ വ​ല​കു​ലു​ക്കി. ബാ​ഴ്‌​സ​യു​ടെ നാ​ലാം ഗോ​ള്‍ ഉ​ട​ന്‍ത​ന്നെ വ​ന്നു. 31-ാം മി​നി​റ്റി​ല്‍ പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യാ​നു​ള്ള സെ​ല്‍റ്റു​ടെ പി​ഴ​വ് സു​വ​രാ​സി​ന്‍റെ ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി. 59-ാം മി​നി​റ്റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ക്ല​ബ്ബി​ലെ​ത്തി​യ ഔ​സാ​മെ​ന്‍ ഡെം​ബെ​ലെ മെ​സി​ക്കു പ​ക​രം ക​ള​ത്തി​ലെ​ത്തി. മ87-ാം മി​നി​റ്റി​ല്‍ ഡെം​ബ​ല​യു​ടെ കോ​ര്‍ണ​റി​ല്‍നി​ന്ന് ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ച് ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ഞ്ചാം ഗോ​ള്‍ തി​ക​ച്ചു.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​വി​യ്യ​യും എ​സ്പാ​നി​യോ​ളും ക്വാ​ര്‍ട്ട​റി​ലെ​ത്തി.