ലണ്ടൻ: 9,000 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി ബ്രിട്ടനിലേക്കു രക്ഷപ്പെട്ട വിജയ് മല്യയെ തിരിച്ചുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ബ്രിട്ടൻ സന്ദർശിക്കുന്ന ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ബ്രിട്ടീഷ് മന്ത്രി ബെൻ വാളസിനോടാണ് ആവശ്യമുന്നയിച്ചത്. സൈബർ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ചർച്ചാവിഷയമായെന്ന് റിജുജു ട്വീറ്റ് ചെയ്തു.
ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി, ക്രിക്കറ്റ് വാതുവയ്പുകാരൻ സഞ്ജീവ് കപൂർ എന്നിവരടക്കം 13 കുറ്റവാളികളെ ഇന്ത്യക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മറ്റു 16 ക്രിമിനലുകളുടെ കാര്യത്തിൽ നിയമം സഹായം ആവശ്യപ്പെട്ടു. കാഷ്മീർ, ഖലിസ്ഥാൻ വിഘടനവാദികൾ ബ്രിട്ടനിൽ പ്രവർത്തിക്കുന്നത് തടയണമെന്നും റിജിജു ആവശ്യപ്പെട്ടു.