ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവ വിജയ വഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി നേരിട്ട ഗോവ ഒന്നിനെതിരേ രണ്ടു ഗോളിന് ജംഷഡ്പുര്‍ എഫ്സിയെ പരാജയപ്പെടുത്തി.
മാനു ലാന്സറോറ്റിന്റെ ഇരട്ട ഗോളാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. 45+1മിനിറ്റില്‍ ലാന്സറോറ്റിന്റെ പെനാല്‍റ്റിയിലൂടെ ഗോവ മുന്നിലെത്തി. എന്നാല്‍ 54-ാം മിനിറ്റില്‍ ട്രിന്ഡാഡിലൂടെ ജംഷഡ്പുര്‍ സമനില നേടി. എന്നാല്‍ 60-ാം മിനിറ്റില്‍ ലാന്സറോറ്റ് രണ്ടാം ഗോളിലൂടെ ഗോവയുടെ വിജയം ഉറപ്പിച്ചു.
ഗോവയ്ക്കു ജയം
11:58 PM Jan 11, 2018 | Deepika.com