മെല്‍ബണ്‍: അടുത്തയാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഒന്നാം സീഡാകുമ്പോള് നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ രണ്ടാം സീഡാകും. ആറ് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഉയര്‍ത്തിയ നൊവാക് ജോക്കോവിച്ച് 14-ാമതാണ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
വനിതകളില്‍ സിമോണ ഹാലെപും കാരോളിന് വോസ്നിയാക്കിയും ഒന്നും രണ്ടു സ്ഥാനങ്ങളിലാണു സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എടിപി ലോക റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സീഡിംഗ് നടന്നിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ആന്‍ഡി മുറേയും കെയി നിഷികോരിയും ടൂര്‍ണമെന്റില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. വനിതാ ചാമ്പ്യന്‍ സെറീന വില്യംസും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.
ഓസ്ട്രേലിയന്‍ ഓപ്പൺ: നദാലും ഫെഡററും ഒന്നും രണ്ടും സീഡില്‍
11:58 PM Jan 11, 2018 | Deepika.com