ചെറുവത്തൂർ: സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയ്ക്ക് ചെറുവത്തൂരിൽ തുടക്കമായി. പത്തു വർഷത്തിനുശേഷം കാസർഗോഡിന്റെ മണ്ണിൽ നടക്കുന്ന കായികമേളയുടെ ആദ്യദിവസത്തെ മത്സരം പൂർത്തിയായപ്പോൾ പത്ത് പോയിന്റ് നേടി മലപ്പുറം വട്ടക്കുളം ടിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്.
ഇടുക്കി വണ്ണപ്പുറം ടിഎച്ച്എസ്, തൃശൂർ കൊടുങ്ങല്ലൂർ ടിഎച്ച്എസ്എസ്, കോഴിക്കോട് വെസ്റ്റ്ഹിൽ ടിഎച്ച്എസ് എന്നീ സ്കൂളുകളാണ് രണ്ടാം സ്ഥാനത്ത്. ചെറുവത്തൂർ ഗവ. ടെക്നിക്കൽ സ്കൂൾ ആതിഥ്യമരുളുന്ന കായികമേളയിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 37 ടെക്നിക്കൽ സ്കൂളുകളിൽനിന്നും ആറ് ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നുമായി 102 പെണ്‍കുട്ടികളുൾപ്പെടെ 802 താരങ്ങളാണ് മത്സരിക്കാനെത്തിയിരിക്കുന്നത്.
ടെക്നിക്കൽ സ്കൂൾ കായികമേളയ്ക്ക് ചെറുവത്തൂരിൽ തുടക്കം
11:58 PM Jan 11, 2018 | Deepika.com