ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയില്‍ വമ്പന്മാരായ ചെല്‍സി-ആഴ്സണല്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ ഇറങ്ങിയ ചെല്‍സിയെ ഗോളടിക്കാന്‍ അനുവദിക്കാതെ സമനിലയില്‍ തളച്ച ആഴ്സണല്‍ രണ്ടാം പാദത്തില്‍ ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലിറങ്ങും.
ഒരാഴ്ച മുമ്പ് പ്രീമിയര്‍ ലീഗില്‍ ഇരുടീമും ഇറങ്ങിയപ്പോള്‍ മത്സരം ആവേശകരമായ 2-2ന്റെ സമനിലയിലായിരുന്നു. 24ന് എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.
മത്സരത്തില്‍ പന്തടക്കം കൂടുതല്‍ നീലപ്പടയ്ക്കായിരുന്നു. ചെല്‍സി 21 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ആഴ്സണലിന്റെ ഭാഗത്തുനിന്ന് വെറും എട്ടെണ്ണം മാത്രമേ പിറന്നുള്ളൂ. ആദ്യ പാദ ലീഗ് നേടാന്‍ ചെല്‍സിക്ക് സുവര്ണാവസരങ്ങള് ലഭിച്ചതാണ്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി 2-1 ബ്രിസ്റ്റോൾ സിറ്റിയെ പരാജയപ്പെടുത്തി. ബോബി റീഡിലൂടെ ബ്രിസ്റ്റോൾ സിറ്റിയാണ് ആദ്യം മുന്നിലെ ത്തിയത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി കെവിൻ ഡി ബ്രുയിൻ (55) സമനി ല ഗോൾ നേടിയപ്പോൾ വിജയ ഗോൾ സെർജിയോ അഗ്വേ റോ (90+2) സ്വന്തമാക്കി.
ചെല്‍സി-ആഴ്സണല്‍ പോരാട്ടം ഗോള്‍രഹിതം
11:58 PM Jan 11, 2018 | Deepika.com