സിദാന് റയലുമായുള്ള കരാര്‍ പുതുക്കി
11:58 PM Jan 11, 2018 | Deepika.com
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകന് സിനദിന്‍ സിദാന് ക്ലബ്ബുമായുള്ള കരാര്‍ നീട്ടി. 2020 വരെയുള്ള പുതിയ കരാറിലാണ് സിദാന് ഒപ്പ് വച്ചിരിക്കുന്നത്. സിദാന്റെ കീഴില്‍ റയല്‍ മികച്ച പ്രകടനമാണ് നടത്തിയത്. കിരീടങ്ങള്‍ റയല്‍ സ്വന്തമാക്കി. സിദാന്റെ കീഴില്‍ റയല്‍ തുടര്‍ച്ചയായി രണ്ട് ചാമ്പ്യന്‍സ് ലീഗിലും ഫിഫ ക്ലബ് ലോകകപ്പിലും മുത്തമിട്ടു.