വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ കൈയിലുള്ളതിനേക്കാൾ വലിയതും ശക്തവുമായ ആണവബട്ടനാണു തന്റെ കൈയിലുള്ളതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയിലെ മുഴുവൻ പ്രദേശവും തങ്ങളുടെ ആണവപരിധിയിലാണെന്നും അണ്വായുധാക്രമണത്തിന് ഉത്തരവിടാനുള്ള ആണവബട്ടൺ എപ്പോഴും മേശപ്പുറത്തുണ്ടെന്നും ഉത്തരകൊറിയൻ നേതാവ് കിം കഴിഞ്ഞദിവസം ടിവി പ്രസംഗത്തിൽ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.ആണവബട്ടൺ മേശപ്പുറത്തുണ്ടെന്നാണു കിം പറയുന്നത്. എന്റെ കൈയിലും ബട്ടൺ ഉണ്ടെന്ന കാര്യം പട്ടിണിരാജ്യമായ ഉത്തരകൊറിയയിലെ ആരെങ്കിലും കിമ്മിനോടു പറയാമോ. എന്റെ കൈയിലെ ബട്ടൺ കൂടുതൽ ശക്തവും വലുതും പ്രവർത്തനക്ഷമവുമാണ്- ട്രംപ് ട്വീറ്റ് ചെയ്തു. ഉരുളയ്ക്കുപ്പേരി പോലെ കിമ്മിനു മറുപടി നൽകിയ ട്രംപിന്റെ നടപടി ബാലിശമായെന്നു വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആയുധ നിയന്ത്രണ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡാരിൽ കിംബൽ പറഞ്ഞു.
പത്തു മിനിറ്റിനുള്ളിൽ 800 അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള കോഡ് ട്രംപിന്റെ പക്കലുണ്ടെന്നും ഡാരിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മുൻപിൻ നോക്കാതെയുള്ള ട്രംപിന്റെ പ്രതികരണം യുഎസിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേല്പിക്കും. മാത്രമല്ല ആണവാക്രമണ സാധ്യത വർധിപ്പിക്കുകയും ചെയ്യും-ഡാരിൽ പറഞ്ഞു.