ന്യൂഡൽഹി: രാജ്യസഭയിൽ സീറ്റ് ഉറപ്പിച്ചശേഷമാണ് സുശീൽ ഗുപ്ത കോണ്‍ഗ്രസിൽനിന്നു രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്ന ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കൻ. എഎപിയുടെ ഡൽഹിയിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളിൽ ഒരാളായി സുശീൽ ഗുപ്തയെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ ആരോപണം.
കോണ്‍ഗ്രസിൽനിന്നു രാജിവയ്ക്കുന്നതിനായി സുശീൽ ഗുപ്ത തന്നെയാണ് സമീപിച്ചതെന്നും അന്നുതന്നെ രാജ്യസഭാ സീറ്റിന്റെ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നെന്നും മാക്കൻ ആരോപിച്ചു.
കോണ്‍ഗ്രസിൽനിന്നു രാജിവയ്ക്കുന്നതിനായി സുശീൽ ഗുപ്ത തന്നെയാണ് സമീപിച്ചതെന്നും അന്നുതന്നെ രാജ്യസഭാ സീറ്റിന്റെ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നെന്നും മാക്കൻ ആരോപിച്ചു.