ലിമാ : പെറുവിൽ തീരദേശഹൈവേയിൽ ബസ് മറിഞ്ഞ് 48 പേർ മരിച്ചു. തലസ്ഥാനമായ ലീമായിൽനിന്ന് 45 കിലോമീറ്റർ തെക്കാണ് അപകടമുണ്ടായത്.
ട്രക്കുമായി കൂട്ടിയിടിച്ച ബസ് നൂറുമീറ്റർ താഴ്ചയിലേക്കു തലകുത്തിവീഴുകയായിരുന്നു. ബസിൽ 55 യാത്രക്കാരും രണ്ടു ജീവനക്കാരുമാണുണ്ടായിരുന്നത്. മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തകരെ സഹായിക്കാനായി നേവി പ്രത്യേക പട്രോൾ ബോട്ട് അയച്ചിട്ടുണ്ട്.