ബെയ്ജിംഗ്: അരുണാചൽ പ്രദേശ് ഭൂപ്രദേശത്തെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നു ചൈന. അരുണാചൽപ്രദേശിൽ ചൈനീസ് കടന്നുകയറിയെന്ന ആരോപണത്തോടു പ്രതികരിക്കാൻ ബെയ്ജിംഗ് വിസമ്മതിക്കുകയാണെന്ന മാധ്യമവാർത്തകളോടു പ്രതികരിക്കവേ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെംഗ് ഷുവാംഗാണ് ഇക്കാര്യം പറഞ്ഞത്.
അരുണാചലിൽ ഇന്ത്യൻ ഭാഗത്ത് 200 മീറ്ററോളം ഉള്ളിലേക്ക് ചൈനീസ് സേന കടന്നുകയറിയെന്നായിരുന്നു വാർത്തകൾ. അരുണാചൽ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തെ ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ കടന്നുകയറ്റത്തെക്കുറിച്ച് വ്യക്തമായ വിവരമില്ല എന്നും അദ്ദേഹം പറഞ്ഞു.