തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ രണ്ടു സര്‍വകലാശാല ടീമുകള്‍ സെമിയില്‍. കണ്ണൂരും ചാമ്പ്യന്‍ഷിപ്പിനു ആതിഥേയത്വം വഹിക്കുന്ന കാലിക്കട്ട് സര്‍വകലാശാലയുമാണ് സെമിയില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ കണ്ണൂര്‍ സര്‍വകലാശാല എല്എന്യുപിഇ ഗ്വാളിയോറിനെ എതിരില്ലാത്ത ഒരു ഗോളിനും കാലിക്കട്ട് സര്‍വകലാശാല എതില്ലാത്ത അഞ്ചുഗോളിന് ഷില്ലോങ്ങ് നോര്‍ത്ത് ഈസ്റ്റ് ഹില്‍സ് സര്വകലാശാലയെയുമാണ് പരാജയപ്പെടുത്തിയത്.
മറ്റു മത്സരങ്ങളില്‍ പഞ്ചാബി യൂണിവേഴ്സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു അമൃതസര്‍ ജിഎന്‍ സര്‍വകലാശാലയെയും ചണ്ഡിഗഡ് പഞ്ചാബ് യൂണിവേഴ്സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് കോലാപൂര്‍ ശിവജി സര്‍വകലാശാലയെയും തോല്‍പ്പിച്ചു സെമിയിലെത്തി. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിനു നടക്കുന്ന സെമിയില്‍ പഞ്ചാബി യൂണിവേഴ്സിറ്റി പാടാല്യ, കണ്ണൂര്‍ സര്‍വകലാശാലയുമായും ഇതേസമയത്ത് ചണ്ഡിഗഡ് പഞ്ചാബ് യൂണിവേഴ്സിറ്റി കാലിക്കട്ട് യൂണിവേഴ്സിറ്റിയെയും നേരിടും. ഗ്വാളിയോറിനെതിരേ കണ്ണൂരിന്റെ ഏക ഗോള്‍ 47-ാം മിനിറ്റില്‍ റിവാന്‍ അലിയുടെ വകയായിരുന്നു.
വി. മനോജ്
കാലിക്കട്ടും കണ്ണൂരും സെമിയില്‍
12:53 AM Jan 04, 2018 | Deepika.com