കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാളെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. പരിക്കിന്റെ പിടിയിലായിരുന്ന ശിഖര്‍ ധവാന് ആദ്യ ടെസ്റ്റില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് അറിയിച്ചു. എന്നാല്‍ രവീന്ദ്ര ജഡേജ പനിയുടെ പിടിയിലാണെന്ന വാര്‍ത്ത ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കേപ്ടൗണിലാണ് ആദ്യ ടെസ്റ്റ്. ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് തലേദിവസമാണ് ധവാന് പരിക്കേല്‍ക്കുന്നത്.
പനിബാധിച്ച ജഡേജ ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പ്രാദേശിക ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ജഡേജയുടെ പനി ഭേദമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ബിസിസിഐ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
ധവാന് കളിക്കും; ജഡേജയ്ക്കു പനി
12:53 AM Jan 04, 2018 | Deepika.com