വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ട്വന്റി-20യില്‍ മൂന്നു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ന്യൂസിലന്‍ഡ് താരം കോളിന് മണ്‍റോയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യിലാണ് മണ്‍റോയുടെ റിക്കാര്‍ഡ് പ്രകടനം. വെറും 53 പന്തില്‍ 104 റണ്‍സെടുത്താണ് കിവി ഓപ്പണര്‍ റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. 119 റണ്‍സ് ജയത്തോടെ ന്യൂസിലന്‍ഡ് മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ത്തിന് നേടുകയും ചെയ്തു. സ്കോര്‍: ന്യൂസിലന്‍ഡ് അഞ്ചിന് 243, വിന്‍ഡീസ് 124. ജയത്തോടെ ന്യൂസിലന്‍ഡ് ട്വന്റി-20 റാങ്കിംഗില്‍ ഒന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ക്കായി മാര്ട്ടിന് ഗപ്റ്റില്‍ (38 പന്തില്‍ 63), ടോം ബ്രൂസ് (14 പന്തില്‍ 23) എന്നിവരും തിളങ്ങി. 10 പടുകൂറ്റന്‍ സിക്സറും മൂന്നു ഫോറും ഉള്‍പ്പെടെയായിരുന്നു മണ്‍റോയുടെ ഇന്നിംഗ്സ്. മറുപടി ബാറ്റിംഗില്‍ 46 റണ്‍സെടുത്ത ആന്ദ്രെ ഫ്ളെച്ചര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ട്വന്റി-20യില്‍ മൂന്നു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ന്യൂസിലന്‍ഡ് താരം കോളിന് മണ്‍റോയ്ക്ക് സ്വന്തം.
12:53 AM Jan 04, 2018 | Deepika.com