തിരുവനന്തപുരം: 2020, 2024 ഒളിന്പിക്സിനുവേണ്ടി കായികതാരങ്ങളെ കണ്ടെത്തുന്നതിനായി ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)യും നാഷണൽ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന ഇന്ത്യൻ സ്പീഡ് സ്റ്റാർ സീസണ്-മൂന്ന് അത്ലറ്റിക് ട്രയൽസ് ആറിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയിലെ തെരഞ്ഞെടുപ്പാണിത്. 11 വയസു മുതൽ 17 വയസു വരെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പങ്കെടുക്കാം. 100, 200, 400 മീറ്റർ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം. രജിസ്ട്രേഷന്: 9526046456.
ഇന്ത്യൻ സ്പീഡ് സ്റ്റാർ സീസണ്-മൂന്ന് അത്ലറ്റിക് ട്രയൽസ് ആറിന്
12:06 AM Jan 04, 2018 | Deepika.com