കയ്റോ: മൂന്നു വർഷം മുന്പ് ബോംബാക്രമണം നടത്തി മൂന്നു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നാലു പേരെ ഇന്നലെ ഈജിപ്തിൽ തൂക്കിലേറ്റി. അലക്സാണ്ഡ്രിയ നഗരത്തിനു സമീപമുള്ള ബോർഗ് അൽ അറബ് ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. സീനായ് മേഖലയിൽ ഭീകരാക്രമണം നടത്തിയതിനു വധശിക്ഷ വിധിക്കപ്പെട്ട 15 പേരെ ഒരാഴ്ച മുന്പു തൂക്കിലേറ്റിയിരുന്നു.