ബ്രിസ്ബെയ്ൻ: റാഫേൽ നദാൽ, ഗബ്രിനെ മുഗുരുസ എന്നിവർക്കു പിന്നാലെ ആൻഡി മുറെയും ബ്രിസ്ബെൻ ഓപ്പണ്‍ ടെന്നീസിൽനിന്ന് പിന്മാറി. മുപ്പതുകാരനായ ബ്രിട്ടീഷ് താരം കഴിഞ്ഞ ജൂലൈ മുതൽ കളത്തിനു പുറത്താണ്.
അടിക്കടി ഉണ്ടാകുന്ന പരിക്കുകളാണ് മുറെയ്ക്ക് തിരിച്ചടിയാകുന്നത്. 15നു തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ താരം കളിക്കുമോയെന്ന കാര്യവും ഇതോടെ സംശയത്തിലായി.
മുറെയും പിൻവാങ്ങി
01:06 AM Jan 03, 2018 | Deepika.com