ഗോകുലത്തെ രക്ഷിക്കാൻ ഒക്കോലി എത്തിയേക്കും
01:06 AM Jan 03, 2018 | Deepika.com
മുംബൈ: കന്നി ഐലീഗ് സീസണിൽ മുടന്തുന്ന ഗോകുലം കേരള എഫ്സി നൈജീരിയൻ താരം ഒഡേഫ ഒക്കോലിയുമായി കരാറിലെത്തിയെന്നു സൂചന. മുന്‍പ് ഐലീഗുകളിൽ ഗോളടിച്ചു കൂട്ടിയ താരത്തിന്റെ വരവ് ഏറെക്കുറെ ഉറപ്പായി. 2011ൽ ഐ ലീഗിൽ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന താരമായിരുന്നു ഈ മുപ്പത്തിരണ്ടുകാരൻ. കഴിഞ്ഞ സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് സതേണ്‍ സമിതിയുടെ താരമായിരുന്നു. എന്നാൽ, ടീം ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയില്ല. പ്രധാന താരങ്ങളുടെ പരിക്കിൽ വലയുന്ന ഗോകുലത്തിന് ഒക്കോലിയുടെ വരവ് ഗുണം ചെയ്തേക്കും.