ലക്നോ: ഉത്തർപ്രദേശ് സർക്കാരിന്റെ മുദ്ര മുൻ നിയമസഭാ സാമാജികർ ലെറ്റർ ഹെഡിൽ ഉപയോഗിക്കരുതെന്ന് സ്പീക്കർ ഹൃദയനാരായൺ ദീക്ഷിത് നിർദേശിച്ചു. മുൻഎംഎൽഎമാരോ എംഎൽസിമാരോ സർക്കാരിന്റെ ഔദ്യോഗിക മുദ്ര ഉപയോഗിക്കരുതെന്നും നിയമസഭാംഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂയെന്നും ദീക്ഷിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാർ മുദ്ര ഉപയോഗിക്കരുതെന്ന് മുൻ എംഎൽഎമാർക്ക് യുപി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നല്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടായിരത്തോളം മുൻ നിയമസഭാ സാമാജികരുണ്ട്.
സർക്കാർ മുദ്ര ഉപയോഗിക്കരുതെന്ന് മുൻ എംഎൽഎമാർക്ക് യുപി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നല്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടായിരത്തോളം മുൻ നിയമസഭാ സാമാജികരുണ്ട്.