ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലെയെ നിയമിച്ചു. എസ്. ജയശങ്കറിനു പകരമാണു നിയമനം. ഇദ്ദേഹത്തിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. 1981 ബാച്ച് ഐഎഫ്എസ് ഓഫീസറായ വിജയ് കേശവ് ഗോഖലെ ചൈനാകാര്യങ്ങളിൽ വിദഗ്ധനാണ്.
ഡോക ലാമിലുണ്ടായ ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കാൻ നിർണായക പങ്കു വഹിച്ചയാളാണ് ഗോഖലെ. 2016 ജനുവരി 20 മുതൽ 2017 ഒക്ടോബർ 21 വരെ ചൈനയിലെ അംബാസഡറായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു വർഷത്തേക്കാണു ഗോഖലെയുടെ നിയമനം.